KOYILANDY DIARY

The Perfect News Portal

അനാഥത്വത്തിന്റെ കയ്പിനിടയിലും മുലപ്പാലിന്റെ മാധുര്യം അനുഭവിച്ച്‌ കുരുന്നുകള്‍

സൂററ്റ്: അനാഥത്വം തങ്ങള്‍ക്ക് മുലപ്പാലിന്റെ മാധുര്യം നഷ്ടമാക്കിയെന്ന വേദന ഈ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകില്ല. മുലപ്പാലിന്റെ മഹത്വം എന്തെന്ന് 130 അമ്മമാരില്‍ നിന്നും ഇവര്‍ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന വാര്‍ത്ത വരുന്നത്. സൂററ്റില്‍ സംഘടിപ്പിച്ച മുലപ്പാല്‍ ഡൊണേഷന്‍ ക്യാമ്ബയിന്റെ ഭാഗമായാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്കും, മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ മുലയൂട്ടിയത്.

സൂററ്റിലെ പീഡിയാട്രിക് അസോസിയേഷനും യശോദ മില്‍ക്ക് ബാങ്ക്, കച്ച്‌ കട്വ പടിദാര്‍ സമാജ് മഹിളാ മണ്ഡല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ 21 മത്തെ ക്യാമ്ബയിനാണ് കഴിഞ്ഞ ദിവസം നടന്നത്. ഏതാണ്ട് 130 ഓളം അമ്മമാരാണ് ക്യാമ്ബയിനില്‍ പങ്കെടുത്ത് കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്തത്. മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കും, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കുമാണ് ഈ അഅമ്മമാര്‍ പാലൂട്ടിയത്. ഇത്തരത്തില്‍ പാല് നല്‍കുന്നതുകൊണ്ട് യാതൊരു വിധ കുഴപ്പവുമില്ലെന്നും കച്ച്‌ കട്വ പടിദാര്‍ സമാജ് മഹിളാ മണ്ഡല്‍ പ്രസിഡന്റ് സരോജ് ബെന്‍ പട്ടേല്‍ എഎന്‍ഐയോട് പറഞ്ഞു.

അമ്മമാരില്‍ നിന്നും ശേഖരിച്ച പാല് പാസ്ച്യുറൈസേഷന്‍ നടത്തിയ ശേഷം യശോദ മില്‍ക്ക് ബാങ്ക് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ആദ്യമണിക്കൂറിനുള്ളില്‍ മുലയൂട്ടാത്ത നവജാത ശിശുക്കള്‍ക്ക് മരണവും രോഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യുണിസെഫും ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇവര്‍ക്ക് പ്രതിരോധ ശേഷിയും ശാരീരികവും മാനസികവുമായ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും കുറവാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *