മേലൂർ ദാമോദരൻ ലൈബ്രറി വയലാർ അനുസ്മരണം നടത്തി
.
കൊയിലാണ്ടി: മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. പ്രസിഡണ്ട് കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ പ്രഫ. രാജ്മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. എ. സജീവ് കുമാർ, സി. പി. ആനന്ദൻ, കുറ്റിയിൽ എം. പി. ശ്രീധരൻ, എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതവും ലൈബ്രേറിയൻ എൻ പി. സജീന നന്ദിയും പറഞ്ഞു. ചടങ്ങിൽ വയലാർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.



