KOYILANDY DIARY

The Perfect News Portal

ബി.എസ്.എൻ.എൽ മേള നടക്കും

കൊയിലാണ്ടി: ആധുനികവൽക്കരണത്തിന്റെ ഭാഗമായി കൊയിലാണ്ടി, അരിക്കുളം, മൂടാടി ടെലിഫോൺ എക്സേഞ്ച് പരിധിയിൽ നിലവിലുള്ള വയർലെസ്സ് ഫോൺ മാറ്റി നൽകുന്നതിന് സപ്തംബർ 5, 6, 7, തിയ്യതികളിൽ കൊയിലാണ്ടി ബി.എസ്.എൻ.എൽ ടെലിഫോൺ എക്സേഞ്ചിൽ കാലത്ത് 10- മുതൽ വൈകീട്ട് 4-വരെ മേള നടക്കും.

സാങ്കേതിക ലഭ്യതക്കനുസരിച്ച് ലാന്റ് ലൈൻ, ബ്രോഡ് ബ്രാൻഡ്, എഫ്.ടി.ടി.എച്, മൊബൈൽ സിം എന്നീ സേവനങ്ങളിലേക്ക് മാറ്റാവുന്നതാണ്. നിലവിലുള്ള വയർലെസ്സ് ഫോൺ നമ്പർ മാറാതെ തന്നെ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഫോണിലേക്ക് ഇൻകമിംഗ് കോൾ സൗകര്യം ലഭ്യമാണ്. മേളയിൽ സിം സൗജന്യമായിരിക്കും. വയർലസ്സ് ഫോൺ, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ബിൽ തുക എന്നിവ സഹിതം ബന്ധപ്പെടാം. ഫോൺ നമ്പർ: 04962 630 850, 8078313600

Leave a Reply

Your email address will not be published. Required fields are marked *