ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പോലീസ് അകന്പടിയിലാണ് അദ്ദേഹം ചോദ്യം ചെയ്യല്‍ സ്ഥലത്ത് എത്തിയത്. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയും സംഘവുമാണ് ചോദ്യം ചെയ്യുന്നത്. കോട്ടയം എസ്പി ഹരിശങ്കറും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ട്.