KOYILANDY DIARY

The Perfect News Portal

ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു

നാദാപുരം: അടുക്കളയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. എടച്ചേരി സ്വദേശിയും കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്കൂള്‍ അദ്ധ്യാപകനുമായ കോയിമാണ്ടിയില്‍ ബഷീറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ആറു മാസം മുമ്പ്‌ വടകരയില്‍ നിന്ന് വാങ്ങിയ ഗ്ലാസ് പ്രതലമുള്ള സ്റ്റൗവാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ബഷീറിന്റെ ഭാര്യാ മാതാവ് ചിയ്യൂരിലെ ഇല്ലത്ത് ബിയ്യാത്തു ഹജ്ജുമ്മ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഗ്യാസടുപ്പിന്റെ ഗ്ലാസ് പ്രതലം പൊട്ടിത്തെറിച്ച്‌ അടുക്കളയില്‍ ചിന്നിച്ചിതറി കിടക്കുന്ന നിലയിലാണ്. സ്വല്‍പം അകലെ മാറി നിന്ന് ജോലിചെയ്യുന്ന സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റീല്‍ പ്രതലമുള്ള അടുപ്പുകളേക്കാള്‍ ഗ്ലാസ് പ്രതലമുള്ളതിന് അപകട സാദ്ധ്യത സാധ്യത ഏറെയാണെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *