ബദ്രിയ ഫെസ്റ്റ് സമാപിച്ചു
കൊയിലാണ്ടി: ബദ്രിയ അറബിക് & ആര്‍ട്സ് കോളജ് ഫെസ്റ്റിന് ഉജ്വല സമാപനം. ദുബൈ കെ.എം.സി.സി നേതാവ് സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ശാഹിദ് തിരുവള്ളൂര്‍ ഐ.എ.എസ്. വിജയികള്‍ക്കുള്ള സമ്മാദാനം നിര്‍വ്വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ അന്‍വര്‍ ഫൈസ്സി അദ്ധ്യക്ഷത വഹിച്ചു.
എം.മുഹമ്മദ് സലീം, എം.അബ്ദുള്ളക്കുട്ടി, സി.പി.അബൂബക്കര്‍, പി.പി.അനീസ് അലി, സി.എച്ച്.അബ്ദുള്ള, എം.പി. അമ്മോട്ടി മാസ്റ്റര്‍, അഫ്സല് ഹുദവി എന്നിവര്‍ സംസാരിച്ചു.