KOYILANDY DIARY.COM

The Perfect News Portal

പുറംകടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ചാര്‍ളി 404 പുറപ്പെട്ടു

കോഴിക്കോട്:  പുതിയാപ്പയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയി പുറംകടലില്‍ കുടുങ്ങിയ ബോട്ടിലുള്ളവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ചാര്‍ളി 404 പുറപ്പെട്ടു. തിക്കോടി കടപ്പുറത്ത് നിന്നും മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കുടുങ്ങിയിരിക്കുന്നത്.

പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. പ്രതികൂലകാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണം. അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും. 12 മുതല്‍ 20 സെ.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ കളക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ശക്തമായ കാറ്റുണ്ടാകുമെന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള ജാഗ്രതാനിര്‍ദ്ദേശവും തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!