KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ നിധിയിലേക്ക് ബസ്സുടമകളും തൊഴിലാളികളും സമാഹരിച്ച തുക കൈമാറി

കൊയിലാണ്ടി: കൈകോർക്കാം കൂടപ്പിറപ്പുകൾക്കായ് എന്ന സന്ദേശമുയർത്തി ഇക്കഴിഞ്ഞ ആഗസ്റ്റ് 30-ന് കൊയിലാണ്ടിയിലെ ബസ്സുടമ- തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി സമാഹരിച്ച 868479 രൂപ ഉടമകളും തൊഴിലാളികളും ചേർന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറി.

ബസ്സുടമകൾക്ക് വേണ്ടി മുൻ ജില്ല പ്രസിഡണ്ട്‌ എം.കെ.സുരേഷ് ബാബു, പി.സുനിൽകുമാർ, കെ.കെ.മനോജ്, സംസ്ഥാന കമ്മിറ്റി അംഗം വി.പി.രാജൻ, ബിജിത്ത് ലാൽ, ടി.കെ.ദാസൻ, രഘുനാഥ് അരമന, പി.അബദുള്ള,ശിവൻ, തൊഴിലാളി പ്രതിനിധികളായ സതീശൻ, ദിനേശൻ എന്നിവർ സംബന്ധിച്ചു. കൊയിലാണ്ടിയിൽ നിന്ന് സർവ്വീസ് നടത്തിയ 110 – ഓളം ബസ്സുകളിൽ നിന്നാണ് തുക സമാഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *