KOYILANDY DIARY

The Perfect News Portal

ഹർത്താൽ: കൊയിലണ്ടിയിൽ സി.പി.ഐ.(എം) പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ എൽ.ഡി.എഫ്. ഉം, കോൺഗ്രസ്സും  ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുംഅത്യവശ്യം നിരത്തിലിറങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി  സി.പി.എം. പ്രവർത്തകർ കൊയിലാണ്ടി നഗരത്തിൽ പ്രകടനം നടത്തി. സി. പി. ഐ. എം.  ലോക്കൽ സെക്രട്ടറിമാരായ ടി. വി. ദാമോദരൻ,  പി.കെ.ഭരതൻ, ഏരിയാ കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ്,  എം.വി.ബാലൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, പി.ചന്ദ്രശേഖരൻ,   യു.കെ.ചന്ദ്രൻ തുടങ്ങിയവർ
നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *