KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സമാഹരണത്തിനായി കൊയിലാണ്ടിയിലെ കലാകാരൻമാർ കൈകോർക്കുന്നു

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സമാഹരണത്തിനായി കൊയിലാണ്ടിയിലെ കലാകാരൻമാർ കൈകോർക്കുന്നു. നഗരസഭയുടെ സഹകരണത്തോടെ ഒന്നിക്കാം’ കൈ കോർക്കാം നവകേരള നിർമ്മിതിക്കായി ഹൃദയപൂർവം എന്ന പേരിൽ കലാസാംസ്കാരിക സായാഹ്നം നാളെ (ശനിയാഴ്ച) വൈകീട്ട് മൂന്നു മണി മുതൽ 7 മണി വരെ പുതിയ ബസ് സ്റ്റാന്റിലാണ് സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കുന്നത്.

മാജിക് അക്കാദമി, അസോസിയേഷൻ ഓഫ് ക്രിയേറ്റീവ് ടീച്ചേർസ് ( ആക്ട്, ),മേക്സ് ഓർക്കസ്ട്ര , പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം, ഭരതാജ്ജലി , കൊരയങ്ങാട് കലാക്ഷേത്രം, മലരി കലാമന്ദിരം, ഏയ്ഞ്ചൽ കലാകേന്ദ്രം, തുടങ്ങിയ കലാകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകരായ എം.ജി.ബൽരാജ്, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *