KOYILANDY DIARY

The Perfect News Portal

ഇ-ഹെല്‍ത്ത് ആധാര്‍ റജിസ്‌ട്രേഷന്‍ ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി : നഗരസഭയില്‍ ഇ-ഹെല്‍ത്ത് ആധാര്‍ റജിസ്‌ട്രേഷന്‍ ക്യാമ്പ് ആരംഭിച്ചു. ജനങ്ങളുടെ ആരോഗ്യസ്ഥിതി ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ ലഭിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്താകമാനം നടപ്പിലാക്കുന്ന ഇ-ഹെല്‍ത്ത് ആധാര്‍ റജിസ്‌ട്രേഷന്‍ ക്യാമ്പ് നഗരസഭയില്‍ വിവിധ വാര്‍ഡുകളിലെ  അയല്‍സഭകള്‍ കേന്ദ്രീകരിച്ച് നടക്കും.
ക്യാമ്പിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം നടേരി കാവുംവട്ടത്ത് കൃഷ്ണന്‍ നമ്പീശന്‍ വായനശാലയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ നിര്‍വ്വഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ. അജിത അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ എന്‍.എസ്. സീന, ആര്‍.കെ. ചന്ദ്രന്‍, കെ.ലത, കെ. എം. ജയ, വി.കെ. ലാലിഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനു, സജിത്, എ.എം. പ്രീത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എലിപ്പനി ബോധവത്കരണ ക്ലാസ്സും പ്രതിരോധ ഗുളിക വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *