KOYILANDY DIARY

The Perfect News Portal

ചെസ്സ് സിമ്പോസിയവും പ്രദര്‍ശനവും സംഘടിപ്പിച്ചു

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചെസ്സ് സിമ്പോസിയവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പുളിയഞ്ചേരി യു.പി. സികൂളിന്റെ സഹകരണത്തോടെ നഗരസഭാ ഇ.എ.എസ്. സ്മാരക
ടൗണ്‍ ഹാളില്‍ നടന്ന സിമ്പോസിയം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ പി.എം. ബിജു, വി.കെ. ലാലിഷ, കെ. ലത, എം. ബിനില, നഗരസഭ ആസുത്രണവികസന സമിതി ഉപാദ്ധ്യക്ഷന്‍ എ. സുധാകരന്‍, ഡി. കെ. ബിജു, കൃഷ്ണന്‍ തിക്കോടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *