KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ ലൈബ്രറിയിലേക്ക് അലമാര നല്‍കി മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയുടെ പിറന്നാൾ സമ്മാനം

കൊയിലാണ്ടി :  കുറുവങ്ങാട് സൗത്ത് യു.പി. സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി ഋഥയ് എസ്. ഗോവിന്ദ് പിറന്നാള് സമ്മാനമായി സ്കൂളിലേക്ക് അലമാര സമ്മാനമായി നൽകി.  തന്റെ 9ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാമായാണ്‌ പഠിക്കുന്ന സ്‌കൂളിലെ ലൈബ്രറിക്ക് അലമാര സമര്‍പ്പിച്ച്കൊണ്ട് വേറിട്ട മാതൃകയായത്.
നഗരസഭയിലെ മറ്റ് സ്‌കൂളുകളിലെ ലൈബ്രറികളില്‍ മികച്ച സൗകര്യം ഉണ്ടാക്കിയെടുക്കുവാൻ ഇത്തരം പ്രവൃത്തികള്‍ മറ്റുള്ള വിദ്യാര്‍ഥികൾക്കും പ്രചോദനമായിത്തീരുമെന്ന തിരിച്ചറിവാണ് ഈയൌരു പ്രവൃത്തിക്ക് പ്രേരണയായതെന്ന്  ഋഥയ് പറഞ്ഞു.  നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ കെ. ഷിജുവിന്റെയും സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ഗണിതാധ്യാപികയായ രഗിനയുടെയും മകനാണ് ഋഥയ്.
സ്‌കൂളിലേക്ക് അലമാരയും മറ്റ് ഉപകരണങ്ങളും നൽകണമെന്ന് ഋഥയ് നേരത്തതന്നെ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.  തന്റെ കുടുക്കയിൽ നിക്ഷേപിച്ച നാണയതുട്ടുകൾ എണ്ണിനോക്കിയപ്പോൾ അലമാര വാങ്ങാൻ തികയില്ലെങ്കിലും നിക്ഷേപിച്ച മുഴുവൻ തുകയും രക്ഷിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.
നഗരസഭയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലെയും ലൈബ്രറികളിൽ ആവശ്യമായ അടിസ്ഥാന പാശ്ച്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ആശംസാ പ്രസംഗത്തിൽ കെ. ഷിജുമാസ്റ്റർ പറഞ്ഞു.
സ്കൂളിൽ വെച്ച് നടന്ന  ചടങ്ങിൽ  നഗരസഭ മുൻ വൈസ്‌ ചെയര്‍മാന്‍ യു.കെ.ഡി. അടിയോടി അലമാര സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്തു.  നഗരസഭാ കൗൺസിലർ എ.കെ. വീണ അദ്ധ്യക്ഷത വഹിച്ചു.  പ്രധാനാധ്യാപിക എം. സുലൈഖ, ഡി.കെ. ബിനു, ആര്‍. കെ രാജന്‍, കെ. പി. ഹാസിഫ്, ആര്‍. സത്യഭാമ, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷാദ്, ശശി കോലോത്ത്, ഒ. ഗിരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *