KOYILANDY DIARY

The Perfect News Portal

ഗേള്‍സ് സ്‌കൂളില്‍ പുതിയകെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എന്‍.വി. സ്മാരക ബ്ലോക്കിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവൃത്തിയും, സ്‌കൂള്‍ ഔദ്യോഗിക വെബ്‌സൈറ്റും മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.  നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി,
വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ പി.എം. ബിജു, വി.പി. ഇബ്രാഹികുട്ടി, പി.കെ. രാമദാസന്‍, ടി.പി.രാമദാസ്, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്ത്, എം.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡണ്ട് എ. സജീവ്കുമാര്‍ നന്ദി പറഞ്ഞു. വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിനി ഗായത്രി ദയാനന്ദിനെയും നേഷന്‍ബില്‍ഡര്‍ അവാര്‍ഡ് ജേതാവ് വി. രാജഗോപാലിനെയും പരിപാടിയില്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *