KOYILANDY DIARY

The Perfect News Portal

ഡോ: ലാൽ രഞ്ജിത്തിന്റെ ചിത്രങ്ങൾ ഇനി ദുരിതബാധിതർക്ക് തുണയാകും

കൊയിലാണ്ടി: പ്രളയം ഉണ്ടാക്കിയ നൊമ്പരങ്ങളും ദീനരോധനങ്ങളും ഉയരുന്ന നാട്ടിൽ  കലാസ്‌നേഹികളുടെ മനംകവരുന്ന കാൻവാസുകളൊരുക്കി ദുരിതാശ്വാസ പ്രർത്തനത്തതിന് കരുത്ത് പകരാൻ ആർട്ടിസ്‌ററ് ഡോ: ലാൽ രഞ്ജിത്തും ഒരുങ്ങിക്കഴിഞ്ഞു. പ്രളയത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നൽകി അതിൽ നിന്ന് ലഭിക്കുന്ന ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വേറിട്ട പ്രവർത്തനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ഡോ: ലാൽ രഞ്ജിത്ത്.

ആന്തട്ട ഗവ: യു,. പി. സ്‌കൂൾ അധ്യാപകനായ അദ്ധേഹം വരച്ച ചിത്രം കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ നടന്ന സ്‌നേഹപൂർവ്വം പരിപാടിയിൽ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വെച്ച് സ്വാകാര്യവ്യക്തി വാങ്ങിയത് 5000 രൂപയ്ക്കാണ്. ഈ തുക അദ്ധേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ധേഹം വീടുകളിലേക്കും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം ചിത്രങ്ങൾ വരച്ച് നൽകുന്നതിന് തയ്യാറായിരിക്കുന്നത്.

ഉയർന്ന ഗുണമേന്മയുള്ള ചുരുങ്ങിയത് 100 വർഷം ഈട് നിൽക്കുന്ന ക്യാൻവാസിലാണ് ചിത്രം തയ്യാറാക്കുന്നത്. പ്രളയത്തെ ഓർമ്മപ്പെടുത്തുന്ന മനംകവരുന്ന ചിത്രങ്ങൾ വിലകൂടിയ ഫ്രെയ്മുകളിൽ നിർമ്മിച്ച് ആളുകൾക്ക് തന്നെ അതിന്റെ വില നിശ്ചയിക്കാനും സ്വന്തമാക്കാനും സാധിക്കുന്ന നിലയിലാണ് വരച്ച് നൽകുക എന്ന് കെ.എസ്.ടി.എ.യുടെ പ്രവര്ത്തകന്കൂിയായ ഡോ: ലാൽ രഞ്ജിത്ത് പറഞ്ഞു.  ഇതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാവും മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് കൈമാറാനാണ് അദ്ധേഹത്തിന്റെ തീരുമാനം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *