KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ വിഭവ സമാഹരണത്തിന് കൊയിലാണ്ടിയില്‍ 1കോടി 14.5 ലക്ഷം ലഭിച്ചു

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നടത്തുന്ന വിഭവസമാഹരണത്തിന് കൊയിലാണ്ടിയില്‍ സമാപനമായി. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെ നടന്ന പരിപാടിയില്‍. 1 കോടി 14 ലക്ഷത്തി 45000 രൂപ  സമാഹരിച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.എല്‍.എ. കെ. ദാസന്‍, ചെയര്മാന്‍ അഡ്വകെ. സത്യന്‍  എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമൂഹത്തിനിടയില്‍ നിന്ന് നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കി.

കൊയിലാണ്ടി നഗരസഭയുടെ 10 ലക്ഷം രൂപയുടെ ചെക്കും ഡോണ്‍ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഭാവനയും   മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍  ഏറ്റുവാങ്ങി. കൊയിലാണ്ടി താലൂക്കിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. വിഭവ സമാഹരണത്തിന് 300ല്‍ അധികം പേര് പങ്കെുത്തതായാണ് വിവരം.
കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ, വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, കൊയിലാണ്ടി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ. കെ. ഭാസ്‌ക്കരൻ, വി. സുന്ദരൻ മാസ്റ്റർ, വി.കെ. അജിത, കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ, മുൻ എം.എല്.എ. പി. വിശ്വൻ മാസ്റ്റർ, കൗൺസിലർമാരായ എം. സുരേന്ദ്രൻ, വി. പി. ഇബ്രാഹിംകുട്ടി, നഗരസഭാ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, സൂപ്രണ്ട് വി.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *