KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലയിലെ പ്രളയാനന്തര അവലോകന യോഗം കലക്ടറേറ്റിൽ ചേർന്നു

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രളയാനന്തര പുനരധിവാസ പുനരുദ്ധാരണ സഹായ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം കലക്ടറേറ്റിൽ വെച്ച് ചേർന്നു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ. കെ. ശശീന്ദ്രൻ ജില്ലയിലെ എം.എൽ.എ. മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.  ഇതുവരെ ജില്ലാ ഭരണകൂടത്തിന്റെ മുൻകൈയ്യിൽ നടത്തിയ പ്രവർത്തനങ്ങൾ കലക്ടർ വിശദീകരിച്ചു.

റേഷൻ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഭൂരേഖകൾ തുടങ്ങിയവ നഷ്ടപ്പെട്ടുപോയവർക്ക് പകരം നൽകുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി താലൂക്കിലെ അദാലത്ത് 30 ന് കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *