KOYILANDY DIARY

The Perfect News Portal

കാപ്പാട് ആർട്ട് ഗാലറി കാടുമൂടുന്നു

കൊയിലാണ്ടി: ചരിത്ര ഭൂമിയായ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർമിച്ച ആർട്ട് ഗാലറി ആർക്കും ഉപകരിക്കാതെ കാടു മൂടി നശിക്കുന്നു. ഗാമ കപ്പലിറങ്ങിയ കാപ്പാടിൽ എത്തുന്ന സന്ദർശകരെ ആർട്ട് ഗാലറി കൂടി കാണിക്കാനായിരുന്നു പദ്ധതി. 2007-’08 വർഷത്തിൽ നിയമസഭയിലെ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്ന സൈമൺ ബ്രിട്ടോയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്‌ അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് ആർട്ട് ഗാലറിക്കുവേണ്ടി കെട്ടിടം നിർമിച്ചത്.

കോഴിക്കോട് നിർമിതി നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്. എന്നാൽ, ഉദ്ദേശിച്ച ആർട്ട് ഗാലറിമാത്രം തുടങ്ങാനായില്ല. കാപ്പാട് തീരത്തെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ആർട്ട് ഗാലറിയായിരുന്നു വിഭാവനം ചെയ്തത്. എന്നാൽ, കെട്ടിടം നിർമിച്ചിട്ട് വർഷങ്ങളായെങ്കിലും ആർട്ട് ഗാലറി തുടങ്ങാനുള്ള നടപടികളൊന്നും നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *