KOYILANDY DIARY

The Perfect News Portal

ഏകദിന ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കുടുംബബശ്രീ ഹോംഷോപ്പ്  റിസോഴ്സ് പേഴ്സൺമാർക്കുള്ള ഏകദിന ശിൽപശാല കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടന്നു. ചേളന്നൂർ, തോടന്നൂർ  വടകര , മേലടി എന്നീ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലും, പയ്യോളി , വടകര എന്നീ നഗരസഭകളിലും  സമ്പൂർണ്ണ ഹോം ഷോപ്പ് പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി റിസോഴ്സ് പേഴ്സൺമാരെ സജ്ജരാക്കുന്നതിനു വേണ്ടിയുള്ള ശിൽപശാലയാണ് നടന്നത്.
ജില്ലാ പ്രോഗ്രാം മാനേജർ നീതു അധ്യക്ഷത വഹിച്ച യോഗം കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻറ് കോർഡിനേറ്റർ ശ്രീ പി എം ഗിരീശൻ ഉദ്ഘാടനം ചെയ്തു. പ്രസാദ് കൈതക്കൽ സംസാരിച്ചു .കാദർ വെള്ളിയൂർ സ്വാഗതവും,  കെ സതീശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *