KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSSന് നിർമ്മിക്കുന്ന 7.5 കോടി രൂപയുടെ കെട്ടിട ശിലാസ്ഥാപനം ഇന്ന്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 7.5 കോടി രൂപയുടെ കെട്ടിടസമുച്ചയത്തിന് ഇന്ന് ഗാതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ തറക്കല്ലിടും. സ്‌കൂൾ അംഗണത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന്‌ കെ. ദാസൻ എംഎൽ.എ. അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായിരിക്കും.

കെ. ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്നും സംസ്ഥാന സർക്കാർ കിഫ്ബി യിൽ നിന്നും ആനുവദിച്ച 7.5 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്നത്‌. സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് വി.ആർ കൃഷ്ണയ്യരുടെ നാമധേയത്തിൽ ഇരുനില കെട്ടിടം പണിതിരുന്നു.

പ്രൈമറി, സെക്കണ്‌റി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി തലങ്ങളിലായി സ്‌കോളർഷിപ്പുകൾ, ഉന്നത വിജയങ്ങൾ കലാ-കായിക രംഗത്ത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗീകീരങ്ങളും അക്കാദമിക് രംഗത്ത് വൻ കുതിച്ചുചാട്ടവും നടത്തിയതിന്റെ സന്തോഷ മുഹൂർത്തത്തതിലാണ് രണ്ടാഘട്ട പ്രവർത്തനം നടക്കുന്നത്. ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും

Advertisements

Leave a Reply

Your email address will not be published. Required fields are marked *