KOYILANDY DIARY

The Perfect News Portal

എ.ടി. അഷറഫിനെ ഫയർഫോഴ്സ് അനുസ്മരിച്ചു

കൊയിലാണ്ടി: ഫയർ സ്റ്റേഷനു കീഴിലുള്ള സിവിൽ ഡിഫെൻസ് വളണ്ടിയർ ടീം അംഗവും സിവിൽ ഡിഫെൻസ് റീജിയണൽ ചീഫ് വാർഡനും ആയിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ ഒന്നാം ചരമ വാർഷികത്തിൽ സ്റ്റേഷനിൽ വച്ച് അനുസ്മരണം നടത്തി. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. നിസ്വാർത്ഥ സേവനത്തിലൂടെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ അഷറഫിൻ്റെ വിയോഗം സേവനമേഖലയിൽ വലിയ നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഷറഫ് കാപ്പാടിൻ്റ കുടുംബാംഗങ്ങളും സിവിൽ ഡിഫെൻസ് ചാർജുള്ള എസ്.എഫ്.ആർ.ഒ. കെ.ടി. റഫീഖ്, എഫ്.ആർ.ഒ മാരായ ടി.പി. ഷിജു, കെ.കെ.സന്ദീപ് സിവിൽ ഡിഫെൻസ് അംഗങ്ങളും സന്നിഹിതരായി. കൂടാതെ മോട്ടിവേഷൻ ട്രെയ്നറും അധ്യാപകനുമായ അജിത്കുമാർ നയിച്ച സിവിൽ ഡിഫെൻസ് ടീമിനുള്ള വ്യക്തിത്വ വികസന ക്ലാസും  നടത്തി.

Leave a Reply

Your email address will not be published. Required fields are marked *