KOYILANDY DIARY

The Perfect News Portal

അയ്യപ്പ ഭക്തൻ ട്രെയ്‌നിന്‌ മുന്നിൽ ചാടി മരിച്ചു

കൊയിലാണ്ടി: ഗുരുസ്വാമി ട്രെയ്‌നിന്‌ മുന്നിൽ ചാടി മരിച്ചു. പുളിയഞ്ചേരി താഴെ പന്തല്ലുർ (അമൃത ) യിൽ രാമകൃഷ്ണൻ കക്കട്ട് [85] ആണ് ഇന്ന് കാലത്ത് തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ 60 വർഷമായി ഗുരുസ്വാമിയായി ശബരിമല ചവിട്ടുന്ന ഭക്തനാണ്. മൃതദേഹത്തിൽ നിന്നും ഒരു കത്തും മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇന്ന് തുലാം ഒന്നാണ് നട തുറക്കും മുമ്പ്. എനിക്ക് അവിടെ എത്തണം എന്നാണ് കത്തിലുള്ളതെന്ന് പോലീസ് പറയുന്നു.  എസ്.ബി.ഐ.സെക്യൂരിറ്റി ജീവനക്കാരനാണ്.
ഭാര്യ: രാധാമ. മക്കൾ: പ്രേംരാജ്, സ്നേഹരാജ്, പുഷ്പലത, വൽസരാജ്, മരുമക്കൾ: മാലതി, ആശ, അശോകൻ, സതി. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി അനന്തര നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *