KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൃഷിഭവനിൽ മണ്‍ചട്ടി ജൈവവളം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി : നഗരസഭ കൃഷിഭവന്‍ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതി മണ്‍ചട്ടിയില്‍ പച്ചക്കറിയുടെ ഭാഗമായി മണ്‍ചട്ടി ജൈവവളം പച്ചക്കറിതൈകള്‍ എന്നിവ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്റിംഗ്‌ ചെയര്‍മാന്മാരായ എന്‍.കെ. ഭാസ്‌കരന്‍, വി. സുന്ദരന്‍, വി.കെ. അജിത, കൗൺസിലർമാരായ
പി. കെ. രാമദാസ്, അഡ്വ: കെ. വിജയന്‍, എന്‍. എസ്. സീന, എം. പി. സ്മിത, ആര്‍. കെ. ചന്ദ്രന്‍, കൃഷി ഓഫീസര്‍ എം.കെ. ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *