ഇസ്രയേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചു
ബ്യുണസ് ഐഴേസ്> ഇസ്രയേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. ഇസ്രയേലുമായുള്ള കളിയില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് അര്‍ജന്റീനന്‍ താരം ഹിഗ്വേയ്ന്‍ അറിയിച്ചു.
ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറണെന്ന് പലസ്തീന് ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരം ഉപേക്ഷിച്ചതെന്ന് അറിയുന്നു.
ഇസ്രയേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70ാം വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. ജൂണ്‍ 9നാണ് മത്സരം നടക്കേണ്ടിയിരുന്നത്. പലസ്തീന് ജനതയോടുള്ള അര്‍ജന്റീനയുടെ രാഷ്ട്രീയ ഐകദാര്ഢ്യമായാണ് പിന്മാറ്റത്ത അര്ജന്റീന് ആരാധകര്‍ നോക്കികാണുന്നത്.
Advertisements