KOYILANDY DIARY.COM

The Perfect News Portal

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്സ് അന്തരിച്ചു

ലോസ്‌ ആഞ്ചല്‍സ്‌: പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്സ് അന്തരിച്ചു. 82 വയസ്സായിരുന്നു. മികച്ച അഭിനയത്തിലൂടെ ഹോളിവുഡിനെ ഒരു കാലത്ത് ത്രസിപ്പിച്ച നടനായിരുന്നു. ഫുട്ബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ച റെയ്നോള്‍ഡ്സിന് പറ്റിയ ഒരു പരുക്കാണ് അദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്‌.

1950ല്‍ അഭിനയം തുടങ്ങിയെങ്കിലും 72ല്‍ പുറത്തിറങ്ങിയ ‘ഡെലിവറന്‍സ് ‘ ആണ്‌ ആഭിനയശേഷിയുടെ കരുത്തറിഞ്ഞത്‌. ഈ ചിത്രം മൂന്ന് ഓസ്കര്‍ നോമിനേഷന്‍ നേടിയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ്‌, നിരവധി ക്രിട്ടിക്‌സ്‌ പുരസ്‌കാരങ്ങള്‍ എന്നിവയും റൈനോള്‍ഡ്‌സ്‌ നേടിയിട്ടുണ്ട്‌. 77ല്‍ പുറത്തിറങ്ങിയ സ്മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അന്നത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചു.

പ്രശസ്‌തിക്കൊപ്പം വിവാദങ്ങളും റൈനോള്‍ഡ്‌സിനൊപ്പമുണ്ടായിരുന്നു. കോസ്‌മോപൊളിറ്റന്‍ മാഗസിനില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു. സാമ്ബത്തികമായ അച്ചടക്കമില്ലായ്മ റെയ്നോള്‍ഡ്സി്ന്‌ പിന്നീട്‌ വിനയായി. എന്നാല്‍ എവരേയും ഞെട്ടിച്ച്‌ 97ല്‍ ബൂഗി നൈറ്റ്സിലൂടെ വീണ്ടുമൊരു തിരിച്ചുവരവ്‌ നടത്തി.ഈ ചിത്രത്തില്‍ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. അഭിനയ പാടവത്തിലൂടെ നേടിയെടുത്ത ഗോള്‍ഡന്‍ ഗ്ലോബ് , എമ്മി പുരസ്കാരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചാണ് റെയ്നോള്‍ഡ്സ് പിന്നീട് ശ്രദ്ധേയനായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!