പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കഴുത്തറത്ത് കൊന്നു
ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കഴുത്തറത്ത് കൊന്നു. ഹൈദരാബാദിലെ സംഗ റെഡ്ഡി ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നികിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരവിന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അയല്ക്കാരായിരുന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ വര്‍ഷങ്ങളോളം സുഹൃത്തുകളായിരുന്നു. യുവാവിന്റെ സൗഹൃദം പ്രണയമായി മാറിയതോടെ പെണ്‍കുട്ടി അകല്‍ച്ച പാലിച്ചു. പിന്നീട് ഗുജറാത്തിലെ എന്‍ജിനിയറിംഗ് കോളജില്‍ ചേര്‍ന്ന അരവിന്ദ് പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പ്രതികരിച്ചില്ല. ഇതില്‍ രോക്ഷാകുലനായ അരവിന്ദ് ഹൈദരബാദിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. രക്തം വാര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു.
മനപ്പുര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചതും മറ്റ് ആണ്‍കുട്ടികളുമായി പെണ്‍കുട്ടി അടുത്ത് ഇടപഴകുന്നതുമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.