KOYILANDY DIARY

The Perfect News Portal

കോഴിക്കോട് എബിവിപി മാർച്ചിൽ അക്രമം; പൊലീസുകാർക്ക്‌ പരിക്ക്

കോഴിക്കോട് എബിവിപി മാർച്ചിൽ അക്രമം. പൊലീസുകാർക്ക്‌ പരിക്ക്. പൊലീസ് കമീഷണർ ഓഫീസിലെ ടൗൺ അസി. കമീഷണർ പി. ബിജുലാൽ അടക്കം രണ്ട് പൊലീസുകാർക്ക്‌ പരിക്കേറ്റു. മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. സംഭവത്തിൽ 24 എബിവിപി പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
രാവിലെ 10ന്‌ പ്രഖ്യാപിച്ച മാർച്ച്‌ പകൽ 12നാണ്‌ തുടങ്ങിയത്. കെഎസ്ആർടിസി പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് മാനാഞ്ചിറ ഡിഡിഇ ഓഫീസിനടുത്ത് പൊലീസ് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചുകൊണ്ടായിരുന്നു പ്രവർത്തകർ  പൊലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടത്‌. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട്‌ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.