റെയിൽവെ മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം, 281 അവസരങ്ങൾ
.
റെയിൽവെ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവുകൾ എത്തി. 281 പേർക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് നിയമനം. ഒരു വർഷമാണ് പരിശീലന കാലാവധി.

പ്രതിമാസ സ്റ്റൈപ്പൻഡ് 10,560 രൂപ മുതൽ 15,650 രൂപ വരെ ലഭിക്കും. തെരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റും രേഖാപരിശോധനയും വഴിയാണ്. മുൻപ് അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയവർക്കും ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല.

യോഗ്യത

എഞ്ചിനീയറിങ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്/ബി.ആർക്ക് ബിരുദം
നോൺ എഞ്ചിനീയറിങ് വിഭാഗത്തിൽ ബി.എ, ബി.ബി.എ, ബി.കോം ബി.എസ്സി, ബി.സി.എ തുടങ്ങിയ ബിരുദങ്ങളും വേണം.
ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
https://rites.com/Upload/Career/Advertisment_for_Engagement_of_Apprentices_for_FY_2026_27_(2)_pdf-2026-Nov-04-16-7-17.pdf



