KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയുടെ പരാജയം ചര്‍ച്ചയാകുന്നു

.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയുടെ പരാജയത്തിന് കാരണം ബി ജെ പിക്ക് പി ടി ഉഷയോടുള്ള അകൽച്ചയാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പി ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ജയിച്ചവരും തോറ്റവരും തമ്മിലുള്ള ചേരിപ്പോരും, ബിജെപിയും പിടി ഉഷയും തമ്മിലുള്ള ബന്ധത്തിലെ അകൽച്ചയുമാണ് മറനീക്കി പുറത്തു വരുന്നത്. മുൻ അമ്പെയ്ത്ത് താരം ഡോളാ ബാനർജി ന്യൂ ഭാരത് പാനൽ എന്ന പേരിൽ വാട്സാപ്പ് സന്ദേശങ്ങൾ അയച്ച് വോട്ടഭ്യർത്ഥിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപിച്ചാണ് ഉഷയുടെ പരാതി.

അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവരടങ്ങിയ പാനലിനായാണ് ഈ പ്രചാരണം നടത്തിയത്. ബിജെപി സർക്കാരിന് താൽപ്പര്യമുള്ള ചിലർക്കെതിരെ തിരിഞ്ഞത് ഉഷയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‌പ് എട്ട് പുരുഷ താരങ്ങളടക്കം 13 പേർ ഒരേസമയം നാമനിർദ്ദേശ പത്രിക പിൻവലിച്ചതിൽ ദുരൂഹതയുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്.

പുരുഷ താരങ്ങളിൽ മത്സരം ഉണ്ടാകാതിരിക്കുകയും, വനിതകളുടെ വിഭാഗത്തിൽ ബിജെപി നോമിനികൾക്കിടയിൽ മത്സരം നടന്നതുമാണ് ബിജെപി പിടി ഉഷയ്ക്ക് എതിരായ നീക്കം നടത്തി എന്ന വിവരം പുറത്താകാൻ കാരണം. കായികമന്ത്രാലയത്തിൻ്റെയും വിവിധ സ്പോർട്സ് ഫെഡറേഷനുകളുടെയും ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടായതായി വ്യാപകമായ ആക്ഷേപമുണ്ട്. അതെ സമയം പിടി ഉഷയെ സ്പോർട്സ് ഫെഡറേഷനുകളും പിന്തുണക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Share news