KOYILANDY DIARY.COM

The Perfect News Portal

നമിതം സാഹിത്യ പുരസ്കാരം ഡോ: സോമൻ കടലൂരിന് സമർപ്പിച്ചു

.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ 10-ാമത് നമിതം സാഹിത്യ പുരസ്‌കാരം ഡോ: സോമൻ കടലൂരിന് സമർപ്പിച്ചു. കെ.എസ്.എസ്.പി.യു നേതാക്കളും സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറ സാന്നിധ്യവുമായി രുന്ന സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണാർത്ഥം കെ.എസ്.എസ്.പി.യു. പന്തലായിനി ബ്ലോക്ക് കമ്മിറ്റി വർഷംതോറും നൽകി വരുന്ന സാഹിത്യ പുരസ്‌കാരമാണ് നമിതം.
10001  രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. കവി, ചിത്രകാരൻ, നോവലിസ്റ്റ്, പ്രഭാഷകൻ, ഫോക് ലോറിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ഡോ. സോമൻ കടലൂരിന് കന്മന ശ്രീധരൻ മാസ്റ്റർ പുരസ്‌കാരം സമർപ്പിച്ചു.
.
.
കെ.എസ്.എസ്.പി.യു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചേനോത്ത് ഭാസ്‌കരൻ ആധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.വി ഗിരിജ, ജില്ലാ കമ്മിറ്റി അംഗം കെ ഗീതാനന്ദൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ,
ഡോ. എൻ.വി. സദാനന്ദൻ, ഇ. ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. ഡോ. സോമൻ കടലൂർ മറുമൊഴി നൽകി. വി. എം.  ലീലടീച്ചർ സ്വാഗതവും ഉണ്ണികൃഷ്ണൻ ത്രിപുരി നന്ദിയും പറഞ്ഞു. പ്രൊഫ. രാജ്മോഹൻ, സുനിൽകുമാർ കണ്ടോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഗാനസുധയും അരങ്ങേറി.
Share news