പന്തലായനി – വിയ്യൂർ റോഡിൽ അണ്ടർപ്പാസ് അനുവദിക്കുന്നതിനായി 22ന് ജനകീയ പ്രതിഷേധ സംഗമം
.
കൊയിലാണ്ടി: പന്തലായനി വിയ്യൂർ റോഡിൽ അണ്ടർപാസ്സ് നിർമ്മിക്കുന്നതിനായി ആരംഭിച്ച പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. 2026 നവംബർ 22 ന് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്ത് സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും തടസ്സപ്പെടു ത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പന്തലായനി ഹയർസെക്കൻ്ററി സ്കൂൾ – വിയ്യൂർ നടേരി റോഡിനെ മൂന്നായ് മുറിച്ചുകൊണ്ടാണ് ബൈപ്പാസ് കടന്നുപോകുന്നത്. ഇതുകാ രണം വലിയൊരു ജനസഞ്ചയത്തിന് കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടർ ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ, പന്തലായനി ഗവ: ഹയർ സെക്കന്ററി സ്കൂൾ, ബി.ഇ.എം. യൂ.പി. സ്കൂസ്കൂൾ, ആർ ശങ്കർ മെമ്മോറിയൽ കോളേജ്, ഗുരുദേവ കോളേജ്, പന്ത ലായനി അഘോര ശിവക്ഷേത്രം, മിനി സിവിൽ സ്റ്റേഷൻ, വാട്ടർ അതോറിറ്റി എന്നിവിടങ്ങളി ലേക്കും പടിഞ്ഞാറുവശമുള്ളവർക്ക് പെരുവട്ടൂർ യു.പി. സ്കൂൾ, അമൃത വിദ്യാലയം, താലൂക്ക് ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കും പോകുവാൻ കഴിയാതെ ജീവിതം സ്തംഭിച്ച് പോകുന്ന അസ്ഥയാണുള്ളത്.
.

.
ഏകദേശം അയ്യായിരത്തോളം വരുന്ന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജനകീയ സമരസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. അസി. കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിച്ചിട്ടും അണ്ടർപാസ്സ് സ്ഥാപി ക്കണമെന്ന ജനകീയ സമരസമിതിയുടെ ന്യായമായ ആവശ്യം അംഗീകരിക്കാതെ തടസ്സവാദ ങ്ങളുമായി മുന്നോട്ടുപോവുകയാണ് നാഷണൽ ഹൈവേ അതോറിറ്റി.
.

.
50 ദിവസത്തോളം പിന്നിടുന്ന ഈ പ്രത്യക്ഷ സമരത്തിന് അധികൃതർ യാതൊരു പരി ഗണനയും നൽകാത്ത സാഹചര്യത്തിൽ പ്രശ്നം ശക്തമായി ഉയർത്തിക്കൊണ്ടുവരാൻ നവംബർ 22ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ബൈപ്പാസിലെ സമരപ്പന്തലിന് സമീപം ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് സമരസമിതി അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, സാംസ്കാരിക നായകരും പങ്കെടുക്കും.

സമരസമിതിക്ക് വേണ്ടി കൺവീനർ കൗൺസിലർമാരായ പി.എം. ബിജു, അഡ്വ. പി.ടി. ഉമേന്ദ്രൻ, സമരസമിതി ഭാരവാഹികളായ പി. ചന്ദ്രശേഖരൻ, കെ. ഷനിത്ത്, എം. പ്രജിലാഷ്, കെ ടി ബാലഗോപാലൻ, കെ കെ ശിവൻ എന്നിവർ അറിയിച്ചു.



