KOYILANDY DIARY.COM

The Perfect News Portal

കൊൽക്കത്ത–സൈറാങ് എക്സ്പ്രസ് പാളം തെറ്റി: ആളപായമില്ല

.

അസമിൽ കൊൽക്കത്തയിൽ നിന്ന് മിസോറാമിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ ഇന്ന് രാവിലെ പാളം തെറ്റി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. കൊൽക്കത്ത-സൈറാങ് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടത് ഇന്ന് രാവിലെ 6.54-ന് അസമിലെ ദിഗാരു റെയിൽവേ സ്റ്റേഷന് സമീപമാണ്.

 

മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനിടെ ലോക്കോപൈലറ്റിന് ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ കഴിയാതെ വരികയും, തുടർന്ന് എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റുന്ന നിർഭാഗ്യകരമായ സംഭവം ഉണ്ടാവുകയുമായിരുന്നുവെന്ന് റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് പകരം ട്രെയിൻ സർവീസ് ഒരുക്കി നൽകുകയാണെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുകയും ചെയ്തു.

Share news