ടെൻഡർ ക്ഷണിച്ചു
.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഐ.സി.ഡി.എസ്, കോഴിക്കോട് അർബൺ 1 ഓഫിസ് പരിധിയിലെ 9 അംഗൻവാടികൾ സക്ഷം നവീകരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പെയിന്റിംഗ് ചെയ്യുന്നതിനും, അംഗൻവാടി- സക്ഷം നെയിം ബോർഡ് സ്ഥാപിക്കുന്നതിനും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ എഴിന് ഉച്ചക്ക് ഒന്ന് വരെ.

ടെൻഡർ ഫോം സമർപ്പിക്കേണ്ട വിലാസം: ശിശു വികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്, കോഴിക്കോട് അർബൺ 1, ന്യൂ വേ ബിൽഡിംഗ്സ്, രണ്ടാം നില, റെയിൽവേ ലിങ്ക് റോഡ്. ഫോൺ : 0495 2702523



