തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഗീതാ ദിനാചരണവും ഗുരുവായൂർ ഏകാദശിയും ആഘോഷിച്ചു
.
ചേമഞ്ചേരി: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഗീതാ ദിനാചരണവും ഗുരുവായൂർ ഏകാദശിയും സമുചിതമായി ആഘോഷിച്ചു.
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടുനിന്ന ഏകാദശി സംഗീതോത്സവത്തിൽ സംഗീതാധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ സംഗീതാർച്ചന വ്രതശുദ്ധിയോടെ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് ഹൃദ്യമായ അനുഭവമായി.
.

.
ദീപാരാധനയ്ക്കുശേഷം കേരളത്തിലെ പ്രമുഖ യുവസംഗീതജ്ഞരിലൊരാളായ ആദിത്യദേവ് പുന്നയൂർക്കുളം അവതരിപ്പിച്ച സംഗീതക്കച്ചേരി ഏറെ ശ്രദ്ധേയമായി. മൃദംഗത്തിൽ ശ്രീ വിഷ്ണു ചിന്താമണി ഗുരുവായൂരും വയലിനിൽ ദേവ്ദത്ത് കൃഷ്ണയും പക്കമേളമൊരുക്കി.
.

.
കർണാടക സംഗീതാഭ്യാസങ്ങളും നൂതനസംഖ്യാ ശാസ്ത്രരീതികളും സമന്വയിപ്പിച്ച്കൊണ്ട് ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ വികസിപ്പിക്കുന്ന വർക്ക്ഷോപ്പുകൾ വിഭാവനം ചെയ്തു നടപ്പാക്കുന്ന ആദിത്യദേവന് ദേശം ഹൃദ്യമായ വരവേൽപ്പ് നൽകി.



