കുട്ടി ക്ഷീരകർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു
.
കോഴിക്കോട് ജില്ലാ ക്ഷീരസംഗമം 2026-27 ന്റെ ഭാഗമായി നൽകുന്ന കുട്ടി ക്ഷീരകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 18, 19 തീയതികളിൽ തിരുവമ്പാടിയിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ചാണ് അവാർഡ് നൽകുന്നത്. കുട്ടികളിൽ അധ്വാനത്തിന്റെയും കാർഷികവൃത്തിയുടെയും മൂല്യം വളർത്തുന്നതിനും ക്ഷീരമേഖലയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അവാർഡ്.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് ഓരോ ബ്ലോക്കിലും ഓരോ കുട്ടിയെ വീതം തിരഞ്ഞെടുത്ത് ബ്ലോക്ക് തലത്തിൽ അവാർഡ് നൽകും. ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ ജില്ലാതല അവാർഡിനായും പരിഗണിക്കും. അപേക്ഷകർ ക്ഷീരകർഷക കുടുംബത്തിലെ അംഗമായിരിക്കണം. ഹൈസ്കൂൾ അല്ലെങ്കിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളായിരിക്കണം.

അപേക്ഷാ ഫോം അതത് സ്കൂളുകളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പലിന്റെ ഒപ്പോടുകൂടി ഡിസംബർ അഞ്ചിനകം ഇ-മെയിൽ വിലാസത്തിലോ വാട്സ്ആപ്പ് നമ്പറിലോ ലഭ്യമാക്കണം. ഇ-മെയിൽ: ksheerasangamam@gmail.com വാട്സ്ആപ്പ് നമ്പർ: 9995133566



