വെളിയന്നൂർക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ സാംസ്കാരിക സദസ്സ് നടന്നു
.
കൊയിലാണ്ടി: കാർത്തിക വിളക്ക് ആറാട്ടു മഹോത്സവം നടക്കുന്ന വെളിയന്നൂർക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര കമ്മിറ്റി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷൻ യു.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ. സുരേഷ് ബാബു കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. വി.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ഉപഹാരങ്ങൾ സമർപ്പിച്ച് ആദരിച്ചു. തുടർന്ന് ഡെന്നീസ് കുര്യൻ നയിച്ച ഗാനമേള നടന്നു. ഞായറാഴ്ച ഭദ്രകാളി പൂജ, തിരുവാതിരക്കളി, ലയസ്പന്ദനം എന്നിവ നടക്കും.



