KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം 30-ാം ജില്ലാ സമ്മേളനം

.
കുറ്റ്യാടി: കേരള സീനിയർ സിറ്റിസൺസ് ഫോറം 30-ാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പൊതുസമ്മേളനം കുറ്റ്യാടി പഴയ സ്റ്റാൻഡ് പരിസരത്ത് നടന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ അധ്യക്ഷത വഹിച്ചു. ആദ്യകാല സാരഥിയും മുതിർന്ന അംഗവുമായ വാനത്ത് കുഞ്ഞമ്മദ് ഹാജി, എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി, മോട്ടിവേറ്ററും ട്രെയിനറുമായ ഹേമപാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
.
.
മോട്ടിവേറ്റർ വി.കെ സുരേഷ് ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട് ഇ.സി ബാലൻ, ജില്ലാ ജോ. സെക്രട്ടറി രാജപ്പൻ നായർ,വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി കെ.പി വിജയ, ജില്ലാ പ്രസിഡണ്ട് ഗിരിജാഭായ് എന്നിവർ സംസാരിച്ചു. ഇബ്രാഹിം മലോൽ നന്ദി പറഞ്ഞു. 
Share news