ഐ ടി വെബ് പേജ് ഡിസൈനിംഗിൽ ദേവനന്ദ എസ് ജിത്തിന് എ ഗ്രേഡ്
.
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി വെബ് പേജ് ഡിസൈനിംഗിൽ കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിക്ക് എ ഗ്രേഡ് ലഭിച്ചു. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവനന്ദ എസ് ജിത്തിനാണ് എ ഗ്രേഡ് ലഭിച്ചത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ”ഉഷസിൽ” വെബ് ഡെവലപ്പർ ഷിജിത്ത് പി.കെ.യുടെയും തബലിസ്റ്റ് സന്ദീപയുടെയും മകളാണ് ദേവനന്ദ എസ് ജിത്ത്.




