ഇഎംഎസ്ൻ്റെ മകൾ ഇ.എം. രാധ (70) അന്തരിച്ചു
.
ഇഎംഎസ്ൻ്റെ മകൾ ഇ.എം. രാധ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെ തുടർന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. താമസം തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്സിലായിരുന്നു. അമ്മ: പരേതയായ ആര്യാ അന്തർജനം. ഇ.എം.എസിന്റെ 4 മക്കളിൽ ഏറ്റവും ഇളയ മകളാണ് രാധ. എഴുത്തുകാരി, സാമൂഹ്യ – സാംസ്കാരിക പ്രവർത്തക, കേരള വനിതാ കമ്മീഷൻ മുൻ അംഗം. വയോജന കമ്മീഷൻ അംഗം ആയിരുന്നു.
.

.
ദേശാഭിമാനി പത്രത്തിൽ രണ്ടര പതിറ്റാണ്ടോളം പ്രവർത്തിച്ചു, 2012-ൽ അഡ്മിനിസ്ട്രേഷൻ മാനേജരായി വിരമിച്ചു. ഇ.എം.എസിന്റെ മകൾ എന്ന പേരിൽ പ്രത്യേക പരിഗണനകളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ, സാധാരണ പാർട്ടി പ്രവർത്തകയായി ജീവിക്കാനാണ് താൻ എന്നും ഇഷ്ടപ്പെടുന്നതെന്ന് അവർ മുമ്പ് വ്യക്തമാക്കിയിരുന്നു.
.

.
ഭർത്താവ്: സി.കെ. ഗുപ്തൻ (മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, സി.പി.ഐ.എം നേതാവ്) മകൻ:* സിദ്ധാർഥ് ഗുപ്തൻ. മരുമകൾ:* സ്നേഹ പ്രിയ. സഹോദരങ്ങൾ: പരേതരായ ഡോ. മാലതി ദാമോദരൻ, ഇ.എം. ശ്രീധരൻ, എസ്. ശശി.



