പെൻഷൻ മസ്റ്ററിംഗ്: നവംബർ 30 വരെ നീട്ടി
.
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി പെൻഷൻ, കുടുംബ പെൻഷൻ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2026-27 വർഷത്തെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള തീയതി നവംബർ 30 വരെ നീട്ടി. ഗുണഭോക്താക്കൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേന സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കണം.

ആധാർ ഇല്ലാത്ത, 85 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലായവർ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിവർ ഇക്കാര്യം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. ഇവർക്ക് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കും. ഫോൺ: 0495-2384355



