കൊല്ലം പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ ഭാഗമായി സംഗീതക്കച്ചേരി അരങ്ങേറി
.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ ഭാഗമായി സൂര്യഗായത്രിയുടെ സംഗീതക്കച്ചേരി അരങ്ങേറി. ശനിയാഴ്ച രാത്രി നടന്ന കച്ചേരിയിൽ വയലിനിൽ ആദിതൃ അനിൽ, മൃദംഗത്തിൽ പി.വി. അനിൽകുമാർ, ഗഞ്ചിറയിൽ ഉടുപ്പി ശ്രീകാന്ത് എന്നിവർ പക്കമേളമൊരുക്കി. ആസ്വാദകരായി നിരവധി ഭക്തജനങ്ങളും പ്രദേശവാസികളും എത്തിച്ചേർന്നു.



