KOYILANDY DIARY

The Perfect News Portal

വിദ്യാലയങ്ങൾ ലഹരി വിരുദ്ധ ക്യാമ്പസുകളായി പ്രഖ്യാപിക്കണം; കലക്ടർ എ. ഗീത

കോഴിക്കോട്: വിദ്യാലയങ്ങൾ ലഹരി വിരുദ്ധ ക്യാമ്പസുകളായി പ്രഖ്യാപിക്കണം. കലക്ടർ എ. ഗീത. ഡയറ്റ്‌ നേതൃത്വത്തിൽ സ്കൂൾ ജാഗ്രതാസമിതി കൺവീനർമാർക്കുള്ള പരിശീലനം കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ എ. ഗീത ഉദ്‌ഘാടനം ചെയ്‌തു. എല്ലാ വിദ്യാലയത്തിലും കൗമാര ശക്തീകരണം, ടീൻസ് ക്ലബ്ബുകൾ, കുട്ടികളുടെ ബ്രിഗേഡുകൾ എന്നിവ രൂപീകരിച്ച്‌ ജൂലൈ 15നകം വിദ്യാലയങ്ങൾ ലഹരി വിരുദ്ധ ക്യാമ്പസുകളായി പ്രഖ്യാപിക്കണമെന്ന്‌ കലക്ടർ പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി  മറ്റു വകുപ്പുകളുടെ ഏകോപനം  ഉറപ്പാക്കും.
 അസി. കമീഷണർ എ. ഉമേഷ്, സുജീറ നബീൽ, ശശികുമാർ പുറമേരി എന്നിവർ ക്ലാസെടുത്തു. ജാഗ്രതാസമിതി പ്രവർത്തന പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ശാന്ത അവതരിപ്പിച്ചു. സബ് കലക്ടർ ചെൽസ സിനി, വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്ദുനാസർ, സമഗ്ര ശിക്ഷ കേരള ഡിസ്ട്രിക്ട്‌ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. അബ്ദുൽ ഹക്കീം, സന്തോഷ് നിസ്വാർഥ, ഡോ. കെ. എം. സോഫിയ എന്നിവർ സംസാരിച്ചു.