KOYILANDY DIARY.COM

The Perfect News Portal

ജവാൻ സുബിനേഷിന്റെ 11-ാമത് രക്തസാക്ഷിത്വ ദിനം

.
ജമ്മു കാശ്മീരിൽ വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ച ചേലിയയിലെ ധീര ജവാൻ സുബിനേഷിന്റെ 11-ാമത് രക്തസാക്ഷിത്വ വാർഷികദിനം നവംബർ 23 തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആചരിക്കുന്നു. യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചേലിയയിൽ രാവിലെ 9 മണിക്ക് സുബിനേഷ് സ്മൃതി മണ്ഡപത്തിൽ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ആർ എൻ പതാക ഉയർത്തും.
അനുസ്മരണ യോഗത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഭാസ്കരൻ കെ എൻ അധ്യക്ഷനായിരിക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോക്ടർ പി കെ ഷാജി അനുസ്മരണ ഭാഷണം നടത്തും. പതാക ഉയർത്തലിലും പുഷ്പാർച്ചനയിലും അനുസ്മരണ യോഗങ്ങളിലും ജനപ്രതിനിധികൾ കാലിക്കറ്റ് ഡിഫൻസ് ട്രസ്‌റ്റ് ആൻഡ് കെയർ അംഗങ്ങൾ എസ് പി സി, എൻ സി സി, സ്കൗട്ട്, ജെആർസി, എൻഎസ്എസ് വിദ്യാർത്ഥികളും വിമുക്തഭടന്മാരും നാട്ടുകാരും പങ്കെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.
Share news