KOYILANDY DIARY.COM

The Perfect News Portal

സമയത്തർക്കം: കോഴിക്കോട് സ്വകാര്യ ബസുകൾ അടിച്ചുതകർത്തതായി പരാതി

.

കോഴിക്കോട്: സമയത്തർക്കത്തിന്റെ പേരിൽ കോഴിക്കോട് സ്വകാര്യ ബസുകൾ അടിച്ചുതകർത്തതായി പരാതി. ഉത്രാടം ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മഞ്ജു, സ്വരരാ​ഗം എന്നീ രണ്ട് ബസുകളാണ് ബൈക്കിലെത്തിയ യുവാക്കൾ അടിച്ചുതകർത്തത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. പെരിന്തൽമണ്ണയിലും മുക്കത്തും നിർത്തിയിട്ടിരുന്ന ബസുകളാണ് തകർത്തത്.

 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് ഉടമ പരാതി നൽകിയത്. സമയക്രമത്തിന്റെ പേരിൽ പാളയത്തുവെച്ച് മറ്റ് ചില ബസുടമകളുമായി തർക്കമുണ്ടായതായി ഉടമ പറഞ്ഞു. ഇതിന്റെ ഭാ​ഗമാണോ പുതിയ ആക്രമണമെന്ന് സംശയിക്കുന്നുണ്ട്. 

 

Share news