ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു
.
ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷ ലഭിച്ച രാജ്യത്തെ ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ചികിത്സയോട് പ്രതികരിക്കാതെ മരണം സംഭവിക്കുകയുമായിരുന്നു.

ജാതി വിവേചനത്തിനും ജുഡീഷ്യറിയിലെ അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് കര്ണന്. മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജഡ്ജിയായിരുന്നു.




