KOYILANDY DIARY

The Perfect News Portal

വെള്ളറക്കാട് സുഭാഷ് വായനശാല, പാലക്കുളം എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

വെള്ളറക്കാട് സുഭാഷ് വായനശാല, പാലക്കുളം എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വായനശാല ഹാളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ്ംഗം ചൈത്ര വിജയൻ നിർവഹിച്ചു. വായനശാല പ്രസിഡണ്ട് കെ. എം ബിജു അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി രാജൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുമിത  സംസാരിച്ചു. വായനശാല സെക്രട്ടറി കെ. സത്യൻ സ്വാഗതവും കെ.കെ. ശശി നന്ദിയും പറഞ്ഞു.
Advertisements