KOYILANDY DIARY

The Perfect News Portal

കോരപ്പുഴ ജി എഫ് യുപി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം

കോരപ്പുഴ ജി എഫ് യുപി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. യുവസാഹിത്യകാരിയും അധ്യാപികയുമായ വിനീത മണാട്ടിൽ കുട്ടികളുമായി അനുഭവങ്ങൾ പങ്കിട്ടു കൊണ്ട് സംസാരിച്ചു. പ്രധാനാധ്യാപിക മിനി ടീച്ചർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഷീന ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ രമ്യ.വി.പി സ്വാഗതവും ടീച്ചർ ലൈബ്രേറിയൻ ലസിത ടീച്ചർ നന്ദിയും പറഞ്ഞു.
പ്രാദേശിക വ്യക്തികൾ കുട്ടികളുമായി നടത്തുന്ന വായന സല്ലാപം, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി അംഗത്വ ക്യാമ്പയിൻ, പുസ്തകപരിചയം, വിവിധ ഭാഷകളിലെ രചനാ മത്സരങ്ങൾ, വായനമത്സരങ്ങൾ, പുസ്തക പ്രദർശനം, അമ്മയും കുഞ്ഞും സാഹിത്യ ക്വിസ്, ഭാഷാകേളികൾ തുടങ്ങി വിവിധ പരിപാടികളാണ് വായനാ മാസാചരണത്തിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
Advertisements