KOYILANDY DIARY

The Perfect News Portal

പി.എസ്.വി സംസ്ഥാന പ്രവർത്തക കൺവെൻഷനും, ”തണലും തണുപ്പും” പദ്ധതിയും

പെരുമ്പാവൂർ: പി.എസ്.വി സംസ്ഥാന പ്രവർത്തക കൺവെൻഷനും, ” തണലും തണുപ്പും ” പദ്ധതിയും. പരിസ്ഥിതി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ അന്തർ ദേശിയ പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി പി.എസ്.വി സംസ്ഥാന പ്രവർത്തക കൺവെൻഷൻ നടത്തി. പാതയോരങ്ങളിലും തരിശായ ഭൂമികളിൽ  വൃക്ഷത്തൈ നട്ട് പരിപാലിക്കുക. മലിനീകരിക്കപ്പെട്ടുപോയ നിരവധി ജലാശയങ്ങൾ സംരക്ഷിച്ച് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക ” എന്ന മുദ്രാവാക്യങ്ങളുടെ പ്രശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ” തണലും തണുപ്പും ” പദ്ധതി ആരംഭിച്ചത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ പരിസ്ഥിതി സംരക്ഷണ വേദി രക്ഷാധികാരി എ കെ നാരായണൻ നിർവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഇളമനം ഹരിദാസ് അധ്യക്ഷ വഹിച്ചു.
ഡോക്ടർ വന്ദനക്കും, താനൂർ ബോട്ട് അപകടത്തിൽ  മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി സുഭാഷ് തമ്മാനിമറ്റം സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സാബു മറ്റക്കുഴി പരിസ്ഥിതി സംരക്ഷനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. സോഷ്യൽ മീഡിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ കൺവീനർ ലിനീഷ് കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻഇടുക്കി, സതീശൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു. ഖജാൻജി എ. ജി. രാജൻ സ്വാഗതവും വർക്കിംഗ്‌ പ്രസിഡണ്ട് ബേബി അടിമാലി  നന്ദിയും പറഞ്ഞു.
Advertisements