KOYILANDY DIARY

The Perfect News Portal

വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വിസ്മയമായി

വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുരുന്നുകൾക്ക് വിസ്മയമായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.  ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. വരണാധികാരിക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചത് മുതൽ സൂക്ഷ്മ പരിശോധന വ്യത്യസ്ഥത നിറഞ്ഞ പ്രചാരണ  പ്രവർത്തനങ്ങൾ, കലാശക്കൊട്ട്, നിശബ്ദ പ്രചാരണം, പോളിംഗ് ബൂത്ത്, തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ പോളിംഗ് ഓഫീസർമാർ, ഇലക്ഷൻ ഏജന്റുമാർ, ക്രമസമാധാന പാലനത്തിന് നിയമപാലകർ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വോട്ടർമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ്, റിപ്പോർട്ടിംഗിനായി കുട്ടി മാധ്യമ പ്രവർത്തകർ തുടങ്ങി യഥാർത്ത തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ട് പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രിസൈഡിംഗ് ഓഫീസർ സാവന്ത് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പോളിംങ് ഓഫീസർമാരും, അർവിൻ ഹാരിയുടെ നേതൃത്വത്തിലുള്ള ക്രമസമാധാന പാലകരും, വേദികയുടെ  നേതൃത്വത്തിലുള്ള പോളിംഗ്ഏ ജന്റുമാരും  തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. വോട്ടെണ്ണി പ്രത്യേക അസംബ്ലിയിൽ ഫല പ്രഖ്യാപനം നടത്തി. ആർ.കെ.ഹംന മറിയത്തെ സ്കൂൾ ലീഡറായും,എസ്. ശ്രീരസ്യയെ ഡെപ്യൂട്ടി ലീഡറായും, എസ്. പാർവണയെ വിദ്യാരംഗം ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.പി.ടി.എ.പ്രസിഡണ്ട് പി.കെ. തുഷാര ഉപഹാര സമർപ്പണം നടത്തി.
Advertisements