KOYILANDY DIARY

The Perfect News Portal

സ്കൂളിൻ്റെ അഭിമാന താരങ്ങളെ അനുമോദിച്ചു

സ്കൂളിൻ്റെ അഭിമാന താരങ്ങളെ അനുമോദിച്ചു. കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അദ്ധ്യക്ഷത വഹിച്ചു.
വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് എം.എൽ.എ വിതരണം ചെയ്തു. നഗരസഭാംഗം പി.പ്രജിഷ, പി.ടി.എ.പ്രസിഡണ്ട് കെ.എം.സുരേഷ് ബാബു, പ്രിൻസിപ്പൽ എ.പി.പ്രബീത്, പ്രധാനാധ്യാപിക കെ.എം.ഗീത, ജെസി, അൻസാർ കൊല്ലം, സജിനി എന്നിവർ സംസാരിച്ചു.